കനൽവഴികളിലെ കാവൽ : സ്മിത രാജീവ്
Rated 5.00 out of 5 based on 5 customer ratings
(5 customer reviews)
₹230.00
Category: Books
Tag: Malayalam Novel
Description
അമ്മയും മകനും തമ്മിലുള്ള ദൃഢമായ ആത്മബന്ധത്തിന്റെ കഥയാണ്
“കനൽ വഴികളിലെ കാവൽ “.
ആ പേരിൽ തന്നെയുണ്ട് കഥയിലെ സാരാശം. ചുട്ടു പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിൽ പകച്ചു നിൽക്കുന്ന മക്കൾക്ക് ഒരു തണൽ വൃക്ഷമായി കാവൽ നിൽക്കുന്ന ഓരോ അമ്മമാരുടെയും നേർചിത്രം ഈ കഥയിലൂടെ അനാവരണം ചെയ്യപ്പെടുകയാണ്…
എഴുത്തിന്റെ വഴികളിൽ സ്മിത രാജീവിന് എല്ലാ വിധ നന്മകളും ആശംസകളും നേർന്നു കൊള്ളുന്നു…
Published by Chembakam Books
Reviews (5)
5 reviews for കനൽവഴികളിലെ കാവൽ : സ്മിത രാജീവ്
Add a review Cancel reply
Shipping and Delivery
Processing Time
Orders are processed only after confirmation and successful payment
Processing time may vary depending on the type of product:
Printed books: 3–5 business days
Proof copies: 4–7 business days

nigy anil –
വളരെ മനോഹരവും ഹൃദയസ്പർശിയുമായ എഴുത്ത്
Sajeev kumar cherakkara –
അഭിനന്ദനങ്ങൾ
sajeevkumar cherakkara –
അഭിനന്ദനങ്ങൾ
Rajeev P –
അഭിനന്ദനങ്ങൾ 👍
CHRISTHYA M PUTHOOR (verified owner) –
മനോഹരമായ പുസ്തകം… ഓരോ അധ്യായങ്ങളുടെയും തലക്കെട്ടുകൾ തന്നെ വളരെ മനോഹരമായി ക്രോഡീകരിച്ചിരിക്കുന്നു. ചില വാക്കുകൾ ഒക്കെ മനസിൽ നന്നായി തട്ടി നിൽക്കുന്നു.
പ്രത്യേകിച്ച്…
“ഇന്നലെകൾക്ക് നല്ല ഭംഗിയായിരുന്നുവെന്ന് ഓരോ കുഞ്ഞ് മനസിനും തോന്നണം. ഒഴുകുന്ന കാലത്തെ നോക്കി അവർക്ക് മനോഹരമായി പുഞ്ചിരിക്കാൻ കഴിയണം.” വളരെ മനോഹരമായി, ബാല്യങ്ങൾക്ക് ലഭിക്കേണ്ട കരുതലിൻ്റെ പ്രാധാന്യം അതിൽ അടങ്ങിയിരിക്കുന്നു.
“അകറ്റി നിർത്തുന്നിടത്തേക്ക് വലിഞ്ഞു കയറിച്ചെല്ലാതെ വെറുപ്പും പകയും സൂക്ഷിക്കാതെ ഉപദ്രവിക്കാതെ മാറി നടക്കുന്നതാണ് യഥാർത്ഥ സ്നേഹം”
ഇതും എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു.
വായിച്ച് തുടങ്ങിയത് മുതൽ അഭി ഓസ്ട്രേലിയയിലേക്ക് പോകുന്നത് വരെയുള്ള ഭാഗങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം അഭിയോട് ചെറിയ ദേഷ്യം തോന്നുന്ന തരത്തിൽ ആയിരുന്നു. അതിന് കാരണം ആരതി അഭിയുടെ എല്ലാ കാര്യങ്ങൾക്കും വളം വെച്ച് കൊടുക്കുന്നതുകൊണ്ടാണ്. അതുപോലെ അഭി ഇങ്ങനെ അനുസരണ ഇല്ലാതെ ആവുന്നത് വായിക്കുമ്പോൾ നന്നായി ഇറിറ്റേറ്റ് ആയിരുന്നു. ഓരോ അധ്യായങ്ങളും വായിക്കുമ്പോൾ അത് കൂടി വന്നു.
എന്നിരുന്നാലും അവസാന ഭാഗത്ത് അതെല്ലാം മാറി. ഓസ്ട്രേലിയയിൽ നിന്ന് തിരിച്ചു വന്ന് സ്വന്തം മാതാപിതാക്കളോടൊപ്പം ജീവിക്കാൻ അവൻ എടുത്ത തീരുമാനത്തിലൂടെ അതുവരെയുള്ള എന്റെ നീരസമെല്ലാം അപ്രത്യക്ഷമായി.
മനോഹരമായി വായനക്കാർക്ക് ഫീൽ ആവുന്ന രീതിയിൽ എല്ലാം എഴുതിയിരിക്കുന്നു. ആഴത്തിൽ പതിഞ്ഞ ഒരു കുടുംബമായും അമ്മ – മകൻ ബന്ധമായും ഇനി അത് എൻ്റെ മനസിൽ തങ്ങി നിൽക്കും.
പ്രിയ കഥാകൃത്തെ… ഇനിയും ഒരുപാട് എഴുതണം… വായന ജീവിതത്തിൻ്റെ ഭാഗമാക്കുന്ന ഒരുപാട് ഹൃദയങ്ങൾക്ക് സന്തോഷം ലഭിക്കുവാൻ അത് ഇടയാകും.