കാതലിൻ വാസന : മുസ്തഫ തൂത
Rated 5.00 out of 5 based on 3 customer ratings
(3 customer reviews)
₹280.00
Category: Books
Reviews (3)
3 reviews for കാതലിൻ വാസന : മുസ്തഫ തൂത
Add a review Cancel reply
Shipping and Delivery
Processing Time
Orders are processed only after confirmation and successful payment
Processing time may vary depending on the type of product:
Printed books: 3–5 business days
Proof copies: 4–7 business days

Nihal kk –
ഒരുപാട് നാളായി കാത്തിരുന്ന നോവലായിരുന്നു മുസ്തഫ തൂതയുടെ ”കാതലിൻ വാസന”. ഒടുവിൽ അത് വായിക്കാൻ കഴിഞ്ഞപ്പോൾ ആ കാത്തിരിപ്പിന് ഒരു പ്രത്യേക അർത്ഥം ലഭിച്ചതുപോലെ തോന്നി. ❤️
അലക്സിന്റെയും തമന്നയുടെയും പ്രണയത്തിലൂടെ കടന്നുപോകുമ്പോൾ പ്രണയത്തിന്റെ മനോഹാരിതയും വിരഹത്തിന്റെ വേദനയും ഓർമ്മകളുടെ ആഴവും മനസ്സിലാക്കാൻ കഴിയുന്നു. ചില ബന്ധങ്ങൾ എത്ര അകന്നുപോയാലും അവ സമ്മാനിച്ച ഓർമ്മകൾ ഹൃദയത്തിൽനിന്ന് മാഞ്ഞുപോകില്ലെന്ന് ഈ നോവൽ ഓർമിപ്പിക്കുന്നു.
വായിച്ചുതീർന്നിട്ടും കഥാപാത്രങ്ങളും അവരുടെ അനുഭവങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു എന്നതാണ് ഈ വായനയുടെ പ്രത്യേകത. ചില ഭാഗങ്ങൾ മനസ്സിനെ നൊമ്പരപ്പെടുത്തുമ്പോൾ മറ്റു ചിലത് പ്രണയത്തെക്കുറിച്ച് വീണ്ടും ചിന്തിപ്പിക്കുന്നു.
കാത്തിരുന്ന് വായിച്ച ഒരു പുസ്തകം മനസ്സിൽ ഇത്രയേറെ ഓർമ്മകൾ അവശേഷിപ്പിക്കുമ്പോൾ ആ വായന തീർച്ചയായും വിലപ്പെട്ടതാണ്. പ്രണയവും വിരഹവും ഇഷ്ടപ്പെടുന്നവർ വായിച്ചിരിക്കേണ്ട ഒരു നോവൽ. 📚❤️
Sufyan –
ഞാൻ ‘കാതലിൻ വാസന’ വായിച്ചുതീർത്തു. അലക്സിന്റെയും തമന്നയുടെയും കഥ മനസ്സിൽ തങ്ങിനിൽക്കുന്നു. പ്രണയത്തിനൊപ്പം സൗഹൃദവും വേർപാടും പറയാതെ പോയ ചില സത്യങ്ങളും ചേർന്നൊരു നല്ല വായനാനുഭവം. വായന ഇഷ്ടപ്പെടുന്നവർ തീർച്ചയായും പരിചയപ്പെടേണ്ട പുസ്തകം.”
Liya binth Muhammed iqbal. A –
ഈ ബുക്ക് അടിപൊളിയാണ് 👌. Nan ഇത്രക്കൊന്നും പ്രദീക്ഷിച്ചില്ല നല്ല രസമുണ്ട് 👍. മുസ്തഫ തൂത എഴുതിയ “കാതലിൻ വാസന ” എന്ന ഈ ബുക്ക് പൊളിയായിട്ടുണ്ട് ❤️. അലക്സിന്റെയും തമന്നയുടെയും പ്രണയം പ്രണയത്തിന്റ മാധുര്യം മനസ്സിലാക്കിതരുന്നുണ്ട്🩷. ഞാൻ ഈ ബുക്ക് കിട്ടാൻ വേണ്ടി കുറെ ആഗ്രഹിച്ചിരുന്നു. എനിക്ക് ഈ ബുക്ക് നന്നായി ഇഷ്ട്ടമായി 👍. മുസ്തഫ തൂത യുടെ ഈ നോവലും അടിപൊളിയായിട്ടുണ്ട് 👌. പ്രണയ ത്തെ കുറിച് അറിയുന്നവർക്ക് പറ്റിയ ഒരു ബുക്ക് ആണ്. എല്ലാവർക്കും ഇഷ്ട്ടമാകുന്ന ഒരു നോവൽ തന്നെ ആണ് മുസ്തഫ തൂത യുടെ ഈ നോവൽ ❤️📝📚.