REW 2026

ഝ – വിസ്‌മൃതിയിലാകാതിരിക്കട്ടെ

മലയാള ലിപിയിലെ പല അക്ഷരങ്ങളും ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ നിന്നും എഴുത്തുകളിൽ നിന്നും പതുക്കെ മാഞ്ഞുപോയ്ക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ വിസ്മൃതിയിലേക്ക് നീങ്ങുന്ന ഒന്നാണ് ‘ഝ’ എന്ന അക്ഷരം. ആധുനിക ടൈപ്പിംഗിലും സംസാരഭാഷയിലും വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഈ അക്ഷരത്തെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ, Resonance Book Club ഒത്തു ചേരലിന് ‘ഝ’ എന്ന് പേരിട്ടിരിക്കുന്നത്.

ഭാഷയുടെ തനിമ നിലനിൽക്കുന്നത് ഇത്തരം ചെറിയ അടയാളങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയുമാണ്. അവ അന്യം നിന്നു പോകരുത് എന്ന നിർബന്ധം ഞങ്ങൾക്കുണ്ട്. ഈ മീറ്റപ്പിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് സൗഹൃദങ്ങൾ പങ്കുവെക്കുക മാത്രമല്ല, നമ്മുടെ ഭാഷയുടെ ഈ മനോഹരമായ അക്ഷരം ഞങ്ങളുള്ളിടത്തോളം കാലം മങ്ങാതെ നിലനിൽക്കണം എന്നതുകൂടിയാണ്.

നമുക്ക് ഒരുമിച്ച് ഈ അക്ഷരത്തെ അടയാളപ്പെടുത്താം!