Blog
നീറ്റ് സമരം – ഒരു അവലോകനം
OG വിവേക് വിജയൻ
ആദ്യം വിമർശനം ഒടുക്കം പരിഹാരം എന്നാണ് പൊതുവേ പാലിച്ചുവരുന്ന ഒരു കീഴ്‌വഴക്കം. ചട്ടക്കൂടുകൾ പൊളിയ്ക്കുക എന്നതാണല്ലോ ധർമ്മം. അതുകൊണ്ട് ചോദ്യക്കടലാസ് ചോർച്ച തടയാനുള്ള ഞാൾടെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒരു പരിഹാരം പറയാം. അത് രണ്ട് ഘട്ടമായിട്ടാണ്. ആദ്യ ഘട്ടത്തിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നവരെ അവരുടെ സകലമാന ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും മുക്തരാക്കി സൗകര്യമുള്ള ഒരു ഹോസ്റ്റലിലോ അല്ലെങ്കിൽ ഹോട്ടലിലോ പാർപ്പിയ്ക്കുക. ചോദ്യങ്ങൾ തയ്യാറാക്കുന്നതിന് മുൻപും അതിന് ശേഷവും എപ്രകാരം പരീക്ഷയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ പരിശോധിയ്ക്കുന്നുവോ അതുപോലെ ദേഹ പരിശോധന ചെയ്തതിനുശേഷം ചോദ്യക്കടലാസ് തയ്യാറാക്കുക അവരവരുടെ മുറിയിലേയ്ക്ക് പോകുക. ചോദ്യങ്ങൾ തയ്യാറാക്കി കഴിഞ്ഞാൽ ഉടനെ അവരെ പറഞ്ഞയയ്ക്കുകയല്ല മറിച്ച് പരീക്ഷ കഴിയുന്നതുവരെ അവർ അവിടെത്തന്നെ തുടരണം. അവർക്ക് വീട്ടുകാരുമായി സംസാരിയ്ക്കാൻ ലാൻഡ് ലൈൻ സൗകര്യം മാത്രമേ പാടുകയുള്ളൂ. എപ്രകാരം ഒരു ഹോസ്റ്റലിൽ കൃത്യസമയം വെച്ച് വിളിയ്ക്കുന്നുവോ അതുപോലെ ഇവിടെ ചെയ്യണം. അത് മാത്രം പോരാ ആ ഫോണിൽ ടാപ്പിംഗ് സംവിധാനവും വേണം. അവർ എന്താണ് സംസാരിയ്ക്കുന്നത് എന്ന് റെക്കോർഡ് ചെയ്താൽ അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഈ റെക്കോർഡിങ് തുടർന്നുള്ള അന്വേഷണത്തിനും വിചാരണയ്ക്കും തെളിവായി അവശേഷിയ്ക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ മേൽപ്പറഞ്ഞ ചോദ്യങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പോലുള്ള ഒരു യന്ത്രത്തിലേയ്ക്ക് സാമാജികരുടെ വിവരങ്ങൾ ചേർക്കുന്നത് പോലെ ചേർക്കുക. പല വിദഗ്ധരും എ ഐ സിപ്പ് ലോക്ക്, പൂർണ്ണമായും കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ, ആ കമ്പ്യൂട്ടറിലേയ്ക്ക് പരീക്ഷാ ദിവസം ട്ടോമാറ്റിക് അപ്‌ലോഡ് എന്നിങ്ങനെ ഒരുപാട് ആശയങ്ങൾ പങ്കുവെച്ചതായി കണ്ടു. ഓൺലൈൻ ആണോ ഹാക്കിംഗ് നമുക്ക് എഴുതിത്തള്ളാൻ പറ്റാത്ത ഒരു വസ്തുതയാണ്. സ്വദേശത്തും വിദേശത്തും അതിന് പറ്റിയ ഒരുപാട് വേന്ദ്രന്മാരും ഉണ്ട്. ഇ വി എം ആകുമ്പോൾ അത് ഒരു കാൽക്കുലേറ്റർ പോലെയാണ്. അത് കേടാക്കുക, അത് കിട്ടിയ ശേഷം മാറ്റം വരുത്തുക അങ്ങനെയൊക്കെ പറ്റൂ. അതുകൊണ്ട് പരീക്ഷ നടക്കുന്ന ദിവസം വരെ പട്ടാളത്തിന്റെ ക്യാമ്പിൽ ഇത് സൂക്ഷിക്കുകയും. അന്നേദിവസം അത് എല്ലാ കേന്ദ്രത്തിലേയ്ക്കും എത്തിയ്ക്കുകയും ചെയ്താൽ ചോർച്ച ഏറെക്കുറെ പൂർണ്ണമായും ഒഴിവാക്കാം. ഇനി അഥവാ ചോർച്ച ഉണ്ടായാൽ തന്നെ, എവിടെനിന്നു ഉണ്ടായി എന്ന് നിഷ്പ്രയാസം അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യാം. ഈ പറയുന്ന മെഷീനിൽ അനധികൃതമായി ആരെങ്കിലും തൊട്ടാൽ അതിൻ്റെ ഒരു സിഗ്നൽ ആഭ്യന്തര മന്ത്രാലയത്തിനും അതുപോലെ എൻ എസ് എ യ്ക്കും കിട്ടത്തക്ക രീതിയിൽ ഒരു സംവിധാനം ഉണ്ടായാൽ… സർവ്വം മംഗളം. ഇതിലെ ആദ്യ ഘട്ടം കേൾക്കുമ്പോൻ സടകുടഞ്ഞ് എഴുന്നേൽക്കുന്ന മനുഷ്യാവകാശ ജന്തുക്കളോടായി ഞാൻ പറയുന്നു; ഇത് നമ്മളുടെ മക്കൾക്കും അവരുടെ മക്കൾക്കും കൂടി ഉതകുന്ന ഒരു ആശയം ആയതുകൊണ്ട് കുറച്ചു ത്യാഗം നമ്മളെല്ലാവരും ചെയ്യണം. അല്ലാതെ മെയ്യനങ്ങാതെ തിന്നു വീർക്കുന്ന നിലപാട് തീർത്തും അപലപനീയമാണ്. ഇനി വിമർശനം. രാഷ്ട്രത്തിനെതിരെ പ്രവർത്തിയ്ക്കാൻ ശത്രുവിന്റെ അച്ചാരം പറ്റി ജീവിയ്ക്കുന്ന രാജ്യ ദ്രോഹികളായ രാഷ്ട്രീയ നപുംസകങ്ങളോടും ഇത്തിൾ കണ്ണികളോടും അതിൻ്റെ തെളിവുകൾ അക്കമിട്ട് നിരത്തിയാലും അതിനെ തമസ്കരിച്ച് മേൽപ്പറഞ്ഞ ശുംഭന്മാർക്കു വേണ്ടി അക്ഷീണം പ്രയത്നിയ്ക്കുന്ന മൈൽക്കുറ്റി ചർച്ച ജിഹാദികളോടും ചുണ്ടിൽ ചായവും കപ്പിൽ ചായയും മുഖത്ത് പൂട്ടിയും ഇട്ട് സ്റ്റുഡിയോയിൽ ആർത്ത് അട്ടഹസിയ്ക്കുന്ന സ്വയം പ്രഖ്യാപിത പത്രാധിപവൃന്ദത്തിലെ ശൗനികന്മാരോടും വാഗ്വാദത്തിന് തയ്യാറല്ല എന്നല്ല, താല്പര്യമില്ല. പിന്നെ കേന്ദ്ര സർക്കാർ, വിദ്യാഭ്യാസ നയത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഹർഷ് ദൂബേ, അങ്കിതാ തിവാരി എന്നിവരെപ്പോലെയുള്ള രാജ്യസ്നേഹികളോട് സംസാരിയ്ക്കാതെ രാജ്യത്തിന് തുരങ്കം വയ്ക്കുന്ന ശത്രുക്കളോട് സംസാരിയ്ക്കുന്ന സർക്കാരിനെ കുറിച്ച് എന്തു പറയാൻ? ഇതൊക്കെയാണെങ്കിലും എനിയ്ക്കും ഇത് വായിക്കുന്നവർക്കും ഉള്ള ചിത്രം അപൂർണ്ണമാണ്. പൂർണ്ണ ചിത്രം ഉള്ളവരാണ് നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. അവരുടെ ചെയ്തികളിൽ നമ്മൾ കാണാത്ത വല്ലതുമുണ്ടോ എന്ന് കാലം തെളിയിയ്ക്കട്ടെ…