തിടുക്കംപിടിച്ച ജീവിതപ്പാച്ചിലിൽ ചുറ്റുമുള്ള നന്മകളുടെയും പ്രകൃതിയേയും കണ്ടില്ലെന്ന് നടിക്കുന്നവർക്ക് മുന്നിൽ കണ്ണുകളേക്കാൾ ഹൃദയംകൊണ്ട് കണ്ട ചില മനുഷ്യരെയും മഞ്ഞുപൊതിയുന്ന വയനാടൻ താഴ്‌വരകളുടെ നിശബ്‌ദ സൗന്ദര്യവുമാണ് എഴുത്തുക്കാരി പകർന്നുനൽകുന്നത്.
സ്‌നേഹബന്ധങ്ങൾക്ക് മാറ്റ് കുറയുകയും മനുഷ്യർ സ്വാർത്ഥയിലേക്ക് ഒതുങ്ങിക്കൂടുകയും ചെയ്യുന്ന കാലമാണിത്. ഇവിടെയാണ് മനുഷ്യബന്ധങ്ങളടെ ഉൗഷ്‌മളത അടയാളപ്പെടുത്താൻ എഴുത്തുക്കാരി ശ്രമിക്കുന്നത്. അന്യരെന്നു കരുതിയവർ സ്വന്തമായി മാറുന്ന കറകളഞ്ഞ സ്‌നേഹത്തിന്റെയും കൂട്ടായ്‌മയുടെയും തിരിച്ചറിവുകളാണ് ഇശലിന്റെയും അൻവറിന്റെയും ജീവിതത്തിലുള്ളത്.
ആദ്യരചന എന്ന നിലയിൽ വായനക്കാർക്ക് നല്ലൊരു അനുഭവമാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’. സ്‌നേഹം വറ്റിപോകാത്ത ഹൃദയങ്ങൾക്കുള്ള ഉപഹാരം.
Processing Time
Orders are processed only after confirmation and successful payment
Processing time may vary depending on the type of product:
Printed books: 3–5 business days
Proof copies: 4–7 business days

Reviews
There are no reviews yet.